Kerala
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണക്കേസില് റിപ്പോര്ട്ടര് ടി വി മാനേജിംഗ് എഡിറ്റര് ആന്റോ അഗസ്റ്റിനെ ഉടന് ചോദ്യം ചെയ്യും. നോട്ടീസ് നല്കിയായിരിക്കും വിളിപ്പിക്കുക.
കോണ്ഗ്രസ് നേതാവ് രാജു പി നായരുടെ പരാതിയിലാണ് കേസെടുത്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുക.
തിരുവനന്തപുരത്താണ് ഈ കേസ് രജിസ്റ്റര് ചെയ്തിരുന്നത്. പിന്നീട് ഇത് കളമശ്ശേരിയിലേക്ക് കൈമാറുകയായിരുന്നു. കളമശേരി പൊലിസ് രാജു പി. നായരെ വിളിച്ച് മൊഴിയെടുത്തതിന് ശേഷമാണ് പൊലിസ് മറ്റ് നടപടികളിലേക്ക് നീങ്ങുന്നത്.
കേസില് ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. പത്തനംതിട്ടയിലെ ഒരു പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി മറ്റൊരു വിവാഹം കൂടി കഴിച്ചതായി തനിക്ക് മുന്നില് വാര്ത്ത വന്നതായി ആന്റോ അഗസ്റ്റിൻ പറഞ്ഞത്. ഇത്തരം വ്യാജരേഖകളുമായി ആന്റോയെ സമീപിച്ചതാരാണെന്നും ഇത് ഏതെങ്കിലും തരത്തിലുള്ള സമ്മര്ദ തന്ത്രമാണോ എന്നതുള്പ്പെടെയുള്ള കാര്യങ്ങളാണ് ഇനി പുറത്തുവരാനുള്ളത്.
Kerala
സുൽത്താൻ ബത്തേരി: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്സൈസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെ നിർമിച്ചു എന്ന് അറിയേണ്ടതുണ്ട്. മദ്യം എവിടെനിന്ന് കൊണ്ടുവന്നു, ഏത് മാർഗം കൊണ്ടുവന്നു എന്നെല്ലാം അന്വേഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
43.85 ലിറ്റർ മദ്യം കൊണ്ടുവന്നാൽ 5000 രൂപയും തടവും മാത്രമാണ് വരുന്നതെന്നും എന്തിനാണ് പ്രതിയെ മാധ്യമങ്ങളിൽ മുന്നിൽ വലിച്ചിഴക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് പ്രതിയെ കസ്റ്റഡിയിൽ വിടുകയായിരുന്നു. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹൈക്കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കും.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു. ആന്റോയുടെ വീട്ടിൽ എക്സൈസ് നടത്തിയ റെയ്ഡിൽ, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചിരുന്നു.
Kerala
കൊച്ചി: വീട്ടില് നിന്ന് വന്തോതില് വിദേശമദ്യവും ഇന്ത്യന് നിര്മിത മദ്യവും പിടികൂടിയ കേസില് റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനെ കൊടതയിലെത്തിച്ചു. പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ആന്റോയെ ബത്തേരി കോടതിയിൽ എത്തിച്ചിരിക്കുന്നത്.
കേസിൽ എക്സൈസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹൈക്കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കും.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസിൽപ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നും ആന്റോ വാദിച്ചിരുന്നു.
ഏറ്റവും ഒടുവിൽ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആന്റോയുടെ പേരിൽ തന്നെയാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.ആന്റോയുടെ വീട്ടിൽ എക്സൈസ് നടത്തിയ റെയ്ഡിൽ, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്.
പിടികൂടിയ മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു. എന്നാൽ അത് വ്യാജമദ്യമല്ലെന്നും, ഹോം മെയ്ഡ് വൈനാണെന്നും ആന്റോ അഗസ്റ്റിൽ കോടതിയിൽ വാദിച്ചു. ശാസ്ത്രീയ പരിശോധന നടത്താതെ, വ്യാജമദ്യമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ആന്റോ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
കൊച്ചി: വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിൽ തിരിച്ചടി. ആന്റോ അഗസ്റ്റിൻ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശനിയാഴ്ച പ്രൊഡക്ഷൻ വാറന്റ് ബത്തേരിയിൽ പരിഗണിക്കുന്നുണ്ടല്ലോയെന്നും കോടതി നിരീക്ഷിച്ചു.
ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. മെസിതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് 43.850 ലീറ്റർ വിദേശനിർമിത മദ്യവും വൈനും ഉൾപ്പെടെ കണ്ടെടുത്തത്.
തുടർന്ന് അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും വ്യാഴാഴ്ച രാവിലെ എറണാകുളത്തുനിന്ന് ആന്റോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.
തുടർന്ന് ജാമ്യം തേടി അതിവേഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിടികൂടിയ മദ്യവുമായി തനിക്ക് ബന്ധമില്ലെന്നാണ് ജാമ്യാപേക്ഷയിലെ പ്രധാന വാദം. കൂടാതെ റെയ്ഡ് നടന്ന സമയത്തു താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും മദ്യം വിൽപന നടത്തി എന്നതിനോ അതിനായി സൂക്ഷിച്ചതാണെന്നതിനോ തെളിവുകളില്ലെന്നും ഹർജിക്കാരൻ വാദിച്ചു.
പിടിച്ചെടുത്തത് പ്രമുഖ ബ്രാൻഡുകളുടെ വിദേശമദ്യമായതിനാൽ അനുവദനീയമായ അളവിൽ കൂടുതൽ സൂക്ഷിച്ചു എന്നതു ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണ്. റെയ്ഡ് വേളയിലും അറസ്റ്റ് സമയത്തും ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല.
കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയായതിനാലും തെളിവുകൾ എക്സൈസ് കസ്റ്റഡിയിലുള്ളതിനാലും തുടർന്നുള്ള കസ്റ്റഡി ആവശ്യമില്ലെന്നും വാദിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
Kerala
കൊച്ചി: വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ എക്സൈസിന്റെ മറുപടി തേടിയ ജസ്റ്റീസ് കൗസർ എടപ്പഗത്ത് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകിയത്.
മെസിതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് 43.850 ലീറ്റർ വിദേശനിർമിത മദ്യവും വൈനും ഉൾപ്പെടെ കണ്ടെടുത്തത്. തുടർന്ന് അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും വ്യാഴാഴ്ച രാവിലെ എറണാകുളത്തുനിന്ന് ആന്റോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിനു പിന്നാലെ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. തുടർന്ന് ജാമ്യം തേടി അതിവേഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിടികൂടിയ മദ്യവുമായി തനിക്ക് ബന്ധമില്ലെന്നാണ് ജാമ്യാപേക്ഷയിലെ പ്രധാന വാദം.
2022 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർഫാസി നിയമപ്രകാരം ലേലം ചെയ്ത വസ്തുവാണിതെന്നും രണ്ടു കോടി രൂപയ്ക്ക് ലില്ലി ജോസ് എന്ന വ്യക്തിക്കാണ് ലേലത്തിൽ ഇതു ലഭിച്ചതെന്നും ഹർജിക്കാരൻ പറയുന്നു. കഴിഞ്ഞ നാല് വർഷമായി ഈ വസ്തുവിന്റെ ഉടമസ്ഥതയോ കൈവശാവകാശമോ തനിക്കില്ലെന്നും ഹർജിയിൽ പറയുന്നു.
Kerala
സുൽത്താൻബത്തേരി: വീട്ടില് നിന്ന് വന്തോതില് വിദേശമദ്യവും ഇന്ത്യന് നിര്മിത മദ്യവും പിടികൂടിയ കേസില് അറസ്റ്റിലായ റിപ്പോര്ട്ടര് ടി.വി മാനേജിങ് എഡിറ്റര് ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുല്ത്താന് ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഇതോടെ ആന്റോ അഗസ്റ്റിൽ റിമാൻഡിൽ തുടരും. ഇന്നലെ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്ഡ് ചെയ്തിരുന്നു. കൊച്ചിയിലെ റിപ്പോര്ട്ടര് ടി.വി ആസ്ഥാനത്തെത്തി വയനാട്ടില് നിന്നുള്ള എക്സൈസ് സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇയാള്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. അതിനായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
Kerala
വയനാട്: റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് മദ്യശേഖരം പിടികൂടിയ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.
കേസ് അതീവ ഗൗരവമുള്ളതാണെന്ന് എക്സൈസ് ജോയിന്റ് കമ്മീഷണർ വൈ. ഷിബു വ്യക്തമാക്കി. പിടിച്ചെടുത്ത മദ്യശേഖരത്തിൽ വ്യാജമദ്യവും ഉൾപ്പെട്ടിട്ടുണ്ട്. കണ്ടെടുത്തതിൽ 12.75 ലിറ്റർ ആൽക്കഹോൾ അടങ്ങിയ പാനീയം വ്യാജമദ്യം തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം അറിയിച്ചു. മെസിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് വൻ മദ്യശേഖരം കണ്ടെത്തിയത്.
സംഭവത്തിൽ അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് എറണാകുളം കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഓഫീസിൽ വെച്ച് പുലർച്ചെ അദ്ദേഹത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
Movies
വീട്ടില് മദ്യം സൂക്ഷിച്ച സംഭവത്തില് റിപ്പോര്ട്ടര് ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പരിഹാസക്കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു.
വിദേശ താരത്തെയല്ല താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത്...അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാന് പാടുണ്ടോ എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.
വാഴവറ്റയിലെ വീട്ടില്നിന്ന് 43 ലിറ്റര് വിദേശമദ്യവും 22 ലിറ്റര് വൈനുമാണ് പിടിച്ചെടുത്ത സംഭവത്തിലാണ് അറസ്റ്റ്. നിയമപ്രകാരം സൂക്ഷിക്കാന് കഴിയുന്നതിനേക്കാള് വലിയ അളവിലുള്ള മദ്യമാണ് പരിശോധനയ്ക്കിടെ വീട്ടില് നിന്നും കണ്ടെത്തിയത്. മെസിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ് കേസില് റെയ്ഡ് നടക്കുന്നതിനിടെയായിരുന്നു സംഭവം.
63 ലിറ്റര് വിദേശമദ്യം വീട്ടില് എന്തിന് സൂക്ഷിച്ചു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറ്റേതോ ഒരു എക്സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ആന്റോ അഗസ്റ്റിന്പറഞ്ഞത്. തുടര്ന്ന് ആന്റോ അഗസ്റ്റിനെ ആലുവ ജില്ലാ ആശുപത്രിയില് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു.
Kerala
കൊച്ചി: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അബ്കാരി ആക്ട് പ്രകാരം എക്സൈസ് സംഘം അറസ്റ്റു ചെയ്തു. അളവിൽ കൂടുതൽ മദ്യ ശേഖരം കണ്ടെടുത്ത കേസിലാണ് ആന്റോയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫുട്ബോൾ താരം മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആന്റോയുടെ വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നടന്ന റെയ്ഡിൽ 67 ലിറ്റർ മദ്യശേഖരം കണ്ടെടുത്തിരുന്നു. ഈ കേസിലാണ് അറസ്റ്റ്.
43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ (Homemade) വൈൻ, കൂടാതെ മറ്റൊരു മുറിയിൽനിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃതത്തിലുള്ള സംഘമാണ് മൂന്നു വണ്ടികളിലായി കളമശേരിയിലെ റിപ്പോർട്ടർ ഓഫീസിൽ എത്തി നടപടികൾ സ്വീകരിച്ചത്.
കേസിൽ ആദ്യം അറസ്റ്റ് നടപടികളുമായി ആന്റോ സഹകരിച്ചിരുന്നില്ല. എഫ്ഐആർ കാണാതെ അറസ്റ്റിനു വഴങ്ങില്ലെന്ന നിലപാടിലായിരുന്നു ആന്റോ. മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡ് അവസാനിപ്പിച്ച് എസ്ഐടി സംഘം മടങ്ങും മുമ്പേയാണ് എക്സൈസ് സംഘം റിപ്പോർട്ടർ ടിവിയുടെ കളമശേരി ഓഫീസിൽ എത്തിയത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ വ്യാജ വിവാഹ ആരോപണത്തിൽ പൊലിസ് കേസെടുത്തു. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
കെപിസിസി വക്താവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലിസ് മേധാവിയുടെ നിർദേശപ്രകാരമാണ് നടപടി. കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രി രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തുവെന്നും ഈ രേഖകളുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്നും ആന്റോ അഗസ്റ്റിൻ ഒരു വെളിപ്പെടുത്തിയിരുന്നു. ഈ രേഖകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
എന്നാൽ ഈ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വ്യാജരേഖകൾ നിർമിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയെയും അട്ടിമറിക്കാൻ ശ്രമിച്ചവരെ കണ്ടെത്തണമെന്നുമാണ് രാജു പി. നായരുടെ പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രിക്കെതിരായ ഇത്തരം ഗുരുതര സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പൊലിസിനേയോ സർക്കാരിനേയോ വിവരമറിയിക്കാതിരുന്ന നടപടി സംശയാസ്പദമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Kerala
കൊച്ചി: മെസിയെ കേരളത്തിലേയ്ക്ക് എത്തിക്കാമെന്ന പേരില് നടന്ന തട്ടിപ്പില് ഗോട്ട് ആഡ് കമ്പനിയില് നടന്ന എസ്ഐടിയുടെ പരിശോധന പൂര്ത്തിയായി. പുലര്ച്ചെ മൂന്നോടെയാണ് കമ്പനിയില് എസ്ഐടി പിശോധന ആരംഭിച്ചത്. കമ്പനി ഉടമകളുടെ മൊബൈല് ഫോണുകളും ഓഫീസിലെ ലാപ്ടോപ്പുകളും ചില രേഖകളും പിടിച്ചെടുത്തു.
റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായോ ആന്റോ അഗസ്റ്റിനുമായോ ബന്ധമില്ലെന്ന് കമ്പനി ഉടമകള് പ്രതികരിച്ചു. രാവിലെ പരിശോധനയെ കുറിച്ച് വിളിച്ചു പറഞ്ഞു. മടിയില് കനമില്ലാത്തതിനാല് സഹകരിച്ചു. അഞ്ചു മണിക്കൂര് പരിശോധന നടത്തിയെന്നും കമ്പനി ഉടമകള് പ്രതികരിച്ചു.
മെസിയെ കേരളത്തിലേക്ക് എത്തിക്കാന് ആദ്യ ഘട്ടത്തില് കത്ത് നല്കുക മാത്രമാണ് ചെയ്തത്. കത്ത് നല്കുന്നതിന് 20 ദിവസം മുമ്പ് രൂപീകരിച്ച കമ്പനിയാണിത്. ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാനാണ് ഗോട്ട് ആഡ് കമ്പനിയുടെ നീക്കം. കൊച്ചി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മാര്ക്കറ്റിംഗ്, ബ്രാന്ഡിംഗ് ഏജന്സിയാണ് ഗോട്ട് ആഡ്.
അതേസമയം, പുലര്ച്ചെ നാലോടെയാണ് ആന്റോ അഗസ്റ്റിന്റെ ഫ്ലാറ്റിലും റിപ്പോര്ട്ടര് ചാനലിന്റെ ഓഫിസിലും റെയ്ഡ് ആരംഭിച്ചത്. ആറു മണിക്കൂര് പിന്നിട്ടിരുന്നു. കൊച്ചിയിലും വയനാട്ടിലുമായി അഞ്ചിടത്താണ് പരിശോധന നടന്നത്.
Kerala
കൽപ്പറ്റ: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ വൻതോതിൽ മദ്യശേഖരം പിടികൂടി. 43 ലിറ്റർ വിദേശമദ്യവും ഏഴു ലിറ്റർ വൈനുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. മെസിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലിസ് വീട്ടിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മദ്യശേഖരം കണ്ടെത്തിയത്.
തുടർന്ന് നിയമപരമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി പൊലിസ് ഉദ്യോഗസ്ഥർ എക്സൈസ് സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു. കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
നിലവിലുള്ള നിയമപ്രകാരം വ്യക്തിഗതമായി കൈവശം വെക്കാവുന്ന അളവിലും വളരെ ഉയർന്ന അളവിലാണ് ഇവിടെ മദ്യം സൂക്ഷിച്ചിരുന്നത്. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ നിയമനുസൃത പരിധി മൂന്ന് ലിറ്ററും, വൈനിന്റെ പരിധി മൂന്നര ലിറ്ററുമാണ്.
ബിയർ ഉൾപ്പെടെയുള്ള മറ്റ് മദ്യങ്ങൾ പരമാവധി 15 ലിറ്റർ വരെ കൈവശം വെക്കാൻ അനുമതിയുള്ളപ്പോഴാണ് ഇതിനേക്കാൾ എത്രയോ ഇരട്ടി മദ്യം ഈ വീട്ടിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. കണ്ടെടുത്ത മദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യൻ നിർമിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ എക്സൈസ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്.
Kerala
കൊച്ചി: മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി റോജി അഗസ്റ്റിൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റീസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ നടപടി.
അതേസമയം മുട്ടിൽ മരംമുറിയിലെ വഞ്ചനാക്കേസിൽ പ്രതി റോജി അഗസ്റ്റിൻ കോടതിയിൽ ഹാജരായി. ആന്റോ അഗസ്റ്റിനും ജോസ്കുട്ടി അഗസ്റ്റിനും ഹാജരായില്ല. മറ്റ് പ്രതികൾ എവിടെയാണെന്നും കോടതി ചോദിച്ചു. റോജിയോട് മാറിനിൽക്കാനും കോടതി ആവശ്യപ്പെട്ടു.
വയനാട് വനഭൂമിയിൽനിന്ന് മരം മുറിച്ചെന്ന കേസിൽ തീർപ്പുണ്ടാകുന്നതുവരെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നിർത്തിവയ്ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ ഇത്തരത്തിൽ വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം സാങ്കേതികമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസുകൾ പൂർത്തിയായിട്ടില്ലെങ്കിൽ വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം ആദ്യം ഉന്നയിക്കേണ്ടത് വിചാരണ കോടതിയിലാണെന്നും ഹൈക്കോടതിയിൽ നേരിട്ട് ആവശ്യപ്പെടേണ്ടതില്ലെന്നും ജസ്റ്റീസ് സി.എസ്. ഡയസ് വ്യക്തമാക്കി. ഇതോടെ മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ തുടരുന്നതിന് തടസമില്ല.
വയനാട് മേപ്പാടിയിൽനിന്ന് മുറിച്ച ഈട്ടിമരങ്ങൾ വനംവകുപ്പിന്റെ നിയമപരമായ പാസോടെയാണ് കൊണ്ടുവന്നതെന്ന വ്യാജരേഖ കാട്ടി തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അമ്പലമേട് പോലീസ് കേസെടുത്തത്. കരിമുകൾ മലബാർ ടിംബേഴ്സ് ഉടമ എം.എം.അലിയാരാണ് പരാതിക്കാരൻ.
ഈ കേസിലെ വിചാരണയാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്. കേസിൽ 18ന് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നെങ്കിലും രണ്ട് ദിവസത്തെ സാവകാശം തേടി റോജി അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി ഈ മാസം 20ന് വിചാരണ കോടതിയിൽ ഹാജരാകാൻ സാവകാശം അനുവദിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. നേരിട്ട് ഹാജരാകാനുള്ള കോടതിയുടെ സമൻസ് അവഗണിച്ചതിനെ തുടർന്ന് പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.